മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി: മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിലിങ് വേണം

supreme-court
ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ കേരളം സ്വന്തം നിലയ്ക്ക് നടത്തിയ പ്രവേശനത്തില്‍ ഇടപെടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.പലയിടത്തും പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുകയും ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയത്.

മെഡിക്കല്‍ പ്രവേശനത്തിന് മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിലിംങ്ങിനും നിര്‍ദ്ദേശമുണ്ട്. ഇനി പ്രവേശനം നടക്കാനുള്ള സീറ്റുകളിലാണ് വിധി ബാധകമാവുക. എന്നാല്‍ കല്‍പ്പിത സര്‍വകലാശാലകളിലെ ഈ വര്‍ഷത്തെ കൗണ്‍സലിങ് കോടതി നിലനിര്‍ത്തി. മഹാരാഷ്ട്രയില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്താന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

മഹാരാഷ്ട്ര മെഡിക്കല്‍ പ്രവേശനത്തില്‍ സ്വീകരിച്ച് നിലപാട് തന്നെയാണ് കേരളത്തിന്റെ കാര്യത്തില്‍ കോടതി നിര്‍ദ്ദേശിക്കുന്നത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തിലും അമൃത സര്‍വ്വകലാശാലയുടെ കാര്യത്തിലും ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് എല്ലാ സീറ്റുകളിലും പ്രവേശനം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ആ കേസില്‍ ഇടപെട്ടാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയടക്കമുള്ള കാര്യങ്ങള്‍ അവതാളത്തിലാകുമെന്നും കോടതി നിരീക്ഷിച്ചു.

You must be logged in to post a comment Login