മെഡിമിക്‌സ് മൂന്നു പുതിയ ഗ്ലിസറിന്‍ സോപ്പുകള്‍ വിപണിയിലിറക്കി

ചെന്നൈ: പ്രശസ്തമായ എവിഎ ചോലയില്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് മെഡിമിക്‌സ് ബ്രാന്‍ഡില്‍ മൂന്നു പുതിയ സോപ്പുകള്‍ കൂടി വിപണിയിലിറക്കി..മെഡിമിക്‌സ് ക്ലിയര്‍ ഗ്ലിസറിന്‍ ബ്രാന്‍ഡിലാണ് പുതിയ സോപ്പുകള്‍. മെഡിമിക്‌സ് ക്ലിയര്‍ ഗ്ലിസറിന്‍ ഡീപ് ഹൈഡ്രേഷന്‍ ഫോര്‍ ഡ്രൈ സ്‌കിന്‍ എന്ന പേരിലുള്ള സോപ്പ് ലക്ഷാദി എണ്ണ, കറ്റാര്‍ വാഴ സത്ത്, ഗ്ലിസറിന്‍ എന്നിവ ചേര്‍ന്നതാണ്. വരണ്ട ചര്‍മത്തിന് ഏറ്റവും യോജ്യമാണ് ഈ സോപ്പ് എന്ന് കമ്പനി പറയുന്നു.മെഡിമിക്‌സ് ക്ലിയര്‍ ഗ്ലിസറിന്‍ ഓയില്‍ ബാലന്‍സ് ഫോര്‍ ഓയിലി സ്‌കിന്‍ എന്ന പേരിലുള്ള സോപ്പ് എണ്ണമയമുള്ള ചര്‍മക്കാര്‍ക്കുള്ളതാണ്. യൂക്കാലിപ്റ്റ്‌സ് ഓയില്‍, മിന്റ്, ഗ്ലിസറിന്‍ എന്നിവ ചേര്‍ന്നതാണ്.

medimixമെഡിമിക്‌സ് ക്ലിയര്‍ ഗ്ലിസറിന്‍ നാച്ചുറല്‍ ടോണിംഗ് ഫോര്‍ നോര്‍മല്‍ സ്‌കിന്‍ എന്ന സോപ്പ് സാധാരണ ചര്‍മത്തെ അതിന്റേതായ തിളക്കത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.ടീ ട്രീ ഓയില്‍, തേന്‍, ഗ്ലിസറിന്‍ എന്നിവ ചേര്‍ന്നതാണീ സോപ്പ്. കര്‍ണാടക, കേരള വിപണികളില്‍ തുടക്കത്തില്‍ വിപണിയിലിറക്കുന്ന സോപ്പ് വൈകാതെ രാജ്യമെമ്പാടും ലഭിക്കുമെന്നു കമ്പനി അറിയിച്ചു. സോപ്പിന്റെ പ്രചാരണാര്‍ഥം സ്‌മൈലിംഗ് സ്‌കിന്‍ എന്ന പേരില്‍ ടിവി പരസ്യവും ഇതിനൊപ്പം ആരംഭിച്ചിട്ടുണ്ട്‌

 

 

You must be logged in to post a comment Login