മെര്‍സിഡസ് ബെന്‍സിന്റെ നീളം കൂടിയ ആഢംബര ബസ് കേരള വിപണിയില്‍

രാജ്യത്തെ ഏറ്റവും നീളം കൂടിയ ബസ്സായ മെര്‍സിഡസ്  ബെന്‍സ് സൂപ്പര്‍ ഹൈ ഡെക്കിന്റെ വിപണനോദ്ഘാടനം ഡെയ്മ്‌ലര്‍ ബസസ് ഇന്ത്യ മാനേജിങ് ഡയരക്റ്റര്‍ മാര്‍ക്കസ് വില്ലിങ്കര്‍ നെടുമ്പാശേരിയിലെ ഓട്ടോബാന്‍ ട്രക്കിങ് ഷോറൂമില്‍ നിര്‍വഹിച്ചപ്പോള്‍.
രാജ്യത്തെ ഏറ്റവും നീളം കൂടിയ ബസ്സായ മെര്‍സിഡസ് ബെന്‍സ് സൂപ്പര്‍ ഹൈ ഡെക്കിന്റെ വിപണനോദ്ഘാടനം ഡെയ്മ്‌ലര്‍ ബസസ് ഇന്ത്യ മാനേജിങ് ഡയരക്റ്റര്‍ മാര്‍ക്കസ് വില്ലിങ്കര്‍ നെടുമ്പാശേരിയിലെ ഓട്ടോബാന്‍ ട്രക്കിങ് ഷോറൂമില്‍ നിര്‍വഹിച്ചപ്പോള്‍.

കൊച്ചി: രാജ്യത്തെ ഏറ്റവും നീളം കൂടിയ ആഢംബര കോച്ചായ മെര്‍സിഡസ് ബെന്‍സ് സൂപ്പര്‍ ഹൈ ഡെക്ക് 2436 കേരള വിപണിയിലെത്തി. നെടുമ്പാശേരിയിലെ ഭാരത് ബെന്‍സ് ഷോറൂമായ ഓട്ടോബാന്‍ ട്രക്കിങ്ങില്‍ നടന്ന ചടങ്ങില്‍ ആദ്യ ഇടപാടുകാരനായ കണ്ണൂരിലെ ഗോള്‍ഡണ്‍ ട്രാവല്‍സ് ഉടമ ടിബി എന്‍ ഫറൂഖിന് ഡെയ്മ്‌ലര്‍ ബസസ് ഇന്ത്യ മാനേജിങ് ഡയരക്റ്റര്‍ മാര്‍ക്കസ് വില്ലിങ്കര്‍, ഓട്ടോബാന്‍ ട്രക്കിങ്ങ് ചെയര്‍മാന്‍ ബാബു മൂപ്പന്‍, മാനേജിങ് ഡയരക്റ്റര്‍ മുഹമ്മദ് ഫര്‍സാദ് എന്നിവര്‍ ചേര്‍ന്ന് സൂപ്പര്‍ ഹൈ ഡെക്ക് 2436ന്റെ താക്കോല്‍ കൈമാറി.

സുരക്ഷിതവും സുഖകരവുമായ യാത്രക്കായി രൂപകല്‍പന ചെയ്യപ്പെട്ട മെര്‍സിഡസ് ബെന്‍സ് സൂപ്പര്‍ ഹൈ ഡെക്കില്‍ പരമാവധി 61 പുഷ്ബാക്ക് സീറ്റുകളാണുള്ളത്. ലഗ്ഗേജ് സൂക്ഷിക്കാന്‍ 14 ക്യൂബിക് മീറ്റര്‍ സ്ഥലം ലഭ്യമാണ്. ബസിന്റെ ബോഡി ഉറപ്പ് കൂടിയതും ഭാരം കുറഞ്ഞതുമാണ്. ഏറ്റവും പുതിയ ഇബിഎസ്, ഇഎസ്പി ബ്രേക്കിങ് സംവിധാനമാണ് സൂപ്പര്‍ ഹൈഡക്കിലേത്. കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വിധത്തിലാണ് ഇന്ധന ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സിന്റെ ചെന്നൈ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹൈഡക്ക് 2436 സ്‌കൂളുകള്‍ക്കും ദൂര യാത്രയ്ക്കും പ്രത്യേകം രൂപകല്‍പന ചെയ്യപ്പെട്ടവയാണ്. മുന്‍ ഭാഗത്ത് എഞ്ചിനുള്ള ബസ്സുകളാണ് ഹ്രസ്വ യാത്രക്കായി സ്‌കൂളുകള്‍, ഫാക്റ്ററികള്‍ എന്നിവയ്ക്ക് അനുയോജ്യമായിട്ടുള്ളത്.

പിന്‍ഭാഗത്ത് എഞ്ചിനോടുകൂടിയ ബസ്സുകള്‍ ദീര്‍ഘദൂര യാത്രയ്ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. ബസ് പ്ലാന്റിനായി 425 കോടി രൂപയാണ് കമ്പനി മുടക്കിയത്. 9ടണ്‍, 16 ടണ്‍ എന്നിവയ്ക്ക് പുറമെ 16 ടണ്ണിന് മേലെയുമുള്ള 1500 ബസ്സുകളാണ് ഒരു വര്‍ഷം ഇവിടെ ഉല്‍പാദി പ്പിക്കുക. ഉല്‍പാദന ശേഷി 4000 യൂണിറ്റുകളായി ഉയര്‍ത്താവുന്നതുമാണ്.

You must be logged in to post a comment Login