മെസിയുടെ പരിക്ക് ഭേദമായില്ല; ചാമ്പ്യൻസ് ലീഗ് മത്സരം ഉൾപ്പെടെ നഷ്ടമാകും

ബാഴ്സലോണയെ പരുങ്ങലിലാക്കി മെസിയുടെ പരിക്ക്. ഈ ആഴ്ച കൂടി മെസി പുറത്തിരിക്കുമെന്നാണ് ബാഴ്സലോണ ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. പരിശീലനത്തിനിടെ വീണ്ടും വേദന അനുഭവപ്പെട്ടതോടെ അദ്ദേഹത്തിന് ഒരാഴ്ച കൂടി വിശ്രമം വേണ്ടി വരും എന്നാണ് റിപ്പോർട്ട്.

വലൻസിയക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. ഡോർട്ട്മുണ്ടുമായുള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരവും അടുത്ത ആഴ്ചയാണ്. ഈ രണ്ട് മത്സരങ്ങളിലും മെസി പുറത്തിരുന്നേക്കുമെന്നാണ് വിവരം. സുവാരസിന്റെ പരിക്കും പൂർണ്ണമായി ഭേദമായിട്ടില്ല. എങ്കിലും അദേഹം വലൻസിയക്കെതിരെ സബ്സ്റ്റിറ്റ്യൂട്ടായി ഉണ്ടാവാനിടയുണ്ട്.

സീസൺ തുടങ്ങിയിട്ട് ഇതുവരെ ഒരു മത്സരം പോലും മെസ്സി കളിച്ചിട്ടില്ല. പോയിൻ്റ് പട്ടികയിൽ ബാഴ്സലോണ ഇപ്പോൾ എട്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മാത്രമേ അവർ ഇതു വരെ ലീഗിൽ സ്വന്തമാക്കിയിട്ടുള്ളൂ.

You must be logged in to post a comment Login