‘മെസി റണ്ണര്‍’; കാല്‍പന്തുകളിയിലെ മാന്ത്രികനെ ഇനി നിങ്ങള്‍ക്കും വരുതിയിലാക്കാം

messi
ബ്യൂണസ് അയേഴ്‌സ്: കാല്‍പന്തുകളിയിലെ മാന്ത്രികന്‍ ലയണല്‍ മെസിയെ ഇനി ആരാധകര്‍ക്ക് നിയന്ത്രിക്കാം. മെസി കഥാപാത്രമാക്കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം അവതരിപ്പിച്ചു. ‘മെസി റണ്ണര്‍’ എന്നാണ് ആന്‍ഡ്രോയിഡ്,ഐഒഎസ് ആപ്പിന്റെ പേര്.

ആപ്പ് പുറത്തിറങ്ങിയ കാര്യം മെസി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. അര്‍ജന്റീനന്‍ കമ്പനി ക്യുബി9 എന്റര്‍ടെയിന്‍മെന്റാണ് റണ്‍ സ്‌റ്റൈല്‍ ആപ്പിന് പിന്നില്‍.

ഗെയിമിലൂടെ മെസിയെ നിയന്ത്രിച്ച് മുന്നേറാം. മുമ്പില്‍ തടസങ്ങള്‍ നേരിട്ടാല്‍ അതിനെ നേരിടാനും ഗെയിമിലെ മെസി തയ്യാര്‍. ആപ്പ് സ്റ്റോറുകളില്‍ നിന്നും ഗെയിം ഡൗണ്‍ലോഡ് ചെയ്യാം.

You must be logged in to post a comment Login