മെസ്സിക്ക് മുന്നില്‍ ഇനി ബ്രസീലിയന്‍ ഇതിഹാസം പെലെ മാത്രം

ബാഴ്‌സലോണ: രണ്ട് ദിവസം മുമ്പ് റയല്‍ ബെറ്റിസിനെതിരെ സബ്ബായി എത്തി ഇരട്ട ഗോള്‍ നേടിയ മെസ്സി ഒരു നേട്ടത്തില്‍ എത്തി. ഒരൊറ്റ ക്ലബിനായ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് മെസ്സി എത്തിയത്. ജര്‍മ്മന്‍ ഇതിഹാസം ജെറാഡ് മുള്ളറെയാണ് മെസ്സി മറികടന്നത്. ബെറ്റിസിനെതിരായി നേടിയ ഗോളുകളോടെ മെസ്സി ബാഴ്‌സലോണക്കായി നേടിയ ഗോളുകളുടെ എണ്ണം 566 ആയി.

ബയേണ്‍ മ്യൂണിച്ചിനായി 565 ഗോളുകള്‍ നേടിയ മുള്ളറെയാണ് മെസ്സി രണ്ടാം സ്ഥാനത്ത് എത്താന്‍ മറികടന്നത്. മെസ്സിക്ക് മുന്നില്‍ ഇനി ബ്രസീലിയന്‍ ഇതിഹാസം പെലെ മാത്രമെ ഉള്ളൂ. സാന്റോസിനായി പെലെ 643 ഗോളുകള്‍ നേടിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇതും മെസ്സി മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലബുകള്‍ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവര്‍:

പെലെ – സാന്റോസ് – 643

മെസ്സി – ബാഴ്‌സലോണ – 566

മുള്ളര്‍ – ബയേണ്‍ – 565

ഉസിബിയോ – ബെന്‍ഫിക – 473

ക്രിസ്റ്റ്യാനോ – റയല്‍ മാഡ്രിഡ് – 450

റഷ് – ലിവര്‍പൂള്‍ – 349

You must be logged in to post a comment Login