മെസ്സിയെയും മറഡോണയെയും തോല്‍പ്പിക്കുന്ന ഗോളുമായി ബാഴ്‌സലോണയുടെ വനിതാ താരം (വീഡിയോ)

ബാഴ്‌സലോണ :ഫുഡ്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന നിരവധി ഗോളുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്ഭുതകരമായ ഗോള്‍ നേട്ടത്തിന് പിന്നില്‍ എല്ലായ്‌പ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകള്‍ അര്‍ജന്റീന താരങ്ങളായ മറഡോണയും,ലയണല്‍ മെസ്സിയുമാണ്. ലോകകപ്പ് ഫുട്‌ബോളില്‍ മറഡോണ ഇംഗ്ലണ്ടിനെതിരെയും ക്ലബ് ഫുട്‌ബോളില്‍ മെസ്സി ഗെറ്റാഫയ്‌ക്കെതിരെയും നേടിയ ഗോളുകള്‍ ഇപ്പോളും ആരാധകരുടെ മനസിലുണ്ട്. ഇരുവരുടെയും ഗോളുകള്‍ അടുത്തിടെ വീണ്ടും ചര്‍ച്ചയായത് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് തല പോരില്‍ ലുദോഗോറെറ്റ്‌സിനെതിരെ ആര്‍സനലിന് വിജയം സമ്മാനിച്ച ജര്‍മന്‍ താരം മെസ്യൂട്ട് ഓസിലിന്റെ ഗോള്‍ കണ്ടപ്പോഴാണ്.

എന്നാല്‍ ഇപ്പോള്‍ ഫുഡ്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത് ബാഴ്‌സലോണയുടെ വനിതാ ടീമിലെ ഒരു താരത്തിന്റെ ഗോളാണ്. ബാര്‍ബറ ലത്തോറെ എന്ന താരം കഴിഞ്ഞദിവസം എസ്പാന്യോളിനെതിരെ നടന്ന മല്‍സരത്തിലാണ് എതിര്‍ടീമിലെ ആറ് എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് അത്ഭുതം സൃഷ്ടിച്ചത്.

മധ്യവരയ്ക്ക് സമീപത്തുനിന്ന് ലഭിച്ച പന്തുമായി കുതിച്ചുകയറിയ ബാര്‍ബറയെ തടയാന്‍ എതിര്‍ടീമിലെ പകുതിയോളം താരങ്ങളെത്തിയെങ്കിലും അവരെല്ലാം ബാര്‍ബറയ്ക്ക് മുമ്പില്‍ നിസഹായരാകുകയായിരുന്നു.ഗോളിന് മുമ്പ് ഒരുഘട്ടത്തില്‍ വീണുപോയ ബാര്‍ബറഎന്നിട്ടും വീണ്ടും എഴുന്നേറ്റ് പന്ത് നേരെ പോസ്റ്റില്‍ അടിച്ചു വീഴ്ത്തുകയായിരുന്നു.

You must be logged in to post a comment Login