മെസ്സിയെയും റൊണാള്‍ഡോയേയും കാഴ്ചക്കാരാക്കി മികച്ച ഫുട്ബോളറായി വിര്‍ജില്‍ വാൻഡൈക്ക്

ആരാധകർ ഏറെയുള്ള മെസ്സിയേയും റൊണാള്‍ഡോയേയും പിന്തള്ളി  യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ പദവി സ്വന്തമാക്കി    ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ജിക്ക്. യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയറാകുന്ന ആദ്യ  ഡിഫൻഡറാണ് ഡച്ചുകാരനായ  വാന്‍ജിക്ക്.

ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസാണ് മികച്ച വനിതാതാരം. പട്ടികയില്‍ 307 പോയിന്റുമായിട്ടാണ് വാന്‍ജിക് ഒന്നാമതെത്തിയത്. 205 പോയിന്റുമായി മെസ്സി രണ്ടാമതായപ്പോള്‍ ക്രിസ്ത്യാനോ 74 പോയിന്റുമായി മൂന്നാമതായി. യൂഫേഫാ ഈ പുരസ്കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 ) ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

2011 ലും 2015 ലും മെസ്സി ഈ പുരസ്കാരം നേടിയിട്ടുണ്ട്.  2011 ല്‍ നെതര്‍ലന്റിലെ ഗ്രോണിഞ്ജന്‍ ക്ലബ്ബിനൊപ്പം കളി തുടങ്ങിയ വാന്‍ജിക് വെറും 30 ലക്ഷം ഡോളറിനാണ് സ്കോട്ടിഷ് ക്ലബ്ബ് കെല്‍റ്റിക്കിലേക്ക് എത്തിയത്. 16 ദശലക്ഷം ഡോളറിന് പിന്നീട് പ്രീമിയര്‍ ലീഗിലെ സൗത്താംപ്ടണില്‍ എത്തിയ താരം അവിടെ നിന്നും റെക്കോഡ് തുകയായ 90 ദശലക്ഷം ഡോളറിന് വാന്‍ജിക്കിനെ ലിവര്‍പൂളിൽ എത്തുകയായിരുന്നു.

You must be logged in to post a comment Login