മേഘമുകളിലെ കൂടാരം തേടി

ചെറു പ്രായത്തിൽ മേഘ പാളികൾ ഒഴുകുന്നത് മേലോട്ട് കണ്ണു നട്ടു നോക്കിയിരുന്നെങ്കിൽ , മല മടക്കുകളിലെ കാഴ്ചകൾ ഒരു സ്വപ്നമായിരുന്നെങ്കിൽ ….. ആ സ്വപ്ന മടക്കുകളിൽ കയറി നിന്ന് കാൽചുവട്ടിലൂടെ മേഘം പരവതാനി വിരിച്ചൊഴുകുന്ന നയന മനോഹര കാഴ്ച്ച
–# cloud farm😍
സാഹസിക സഞ്ചാരി അണെന്നും പറഞ്ഞു തള്ളാനോനും ഞാനില്ല ,കണ്ട കാഴച്ചകൾക്കു എന്റെ വാക്കുകൾകൊണ്ട് പൂർണത കൈവരിക്കാൻ കഴിയാത്തത് കൊണ്ടും, പ്രായ ,ലിംഗ ഭേദമന്യേ അല്പം മനക്കരുത്തുള്ള ആർക്കും ചെന്നെത്താൻ പറ്റും എന്നുള്ളത് കൊണ്ടും ഒരു ചെറിയ വിവരണം നൽകാം

മൂന്ന് ആറുകളുടെ സംഗമമായ മൂന്നാറിന്റെ പുൽത്തകിടിയും ,തേയില , ബീൻസ് , കോളി ,ക്യാബേജ് കൃഷികളും ,ഡാം / ടോപ് പോയിന്റുകളും എല്ലാവർക്കും സുപരിചിതം . എന്നാൽ വന്നു പോയവർ അറിയാത്ത / അറിയാതെ പോയ മൂന്നാർ . അതെ മേഘങ്ങൾക്ക് മുകളിൽ കൂടൊരുക്കി അവർ നമ്മെ കാത്തിരിക്കുന്നുണ്ട് # cloud farm

മൂന്നാർ – ടോപ് സ്റ്റേഷൻ (28km) റൂട്ടിൽ കുണ്ടള ഡാം കഴിഞ്ഞു 2km പിന്നിട്ടാൽ യെല്ലപെട്ടി (yellapetti) എന്ന ഗ്രാമം അവിടെ നിന്നു നോക്കിയാൽ കാണുന്ന മല മുകളിലേക്കു 3 km കാൽനട യാത്ര . തേയില തോട്ടങ്ങൾ താണ്ടി കാടിന്റെ ഉള്ളിലൂടെ 1 മണിക്കൂർ ട്രെക്കിങ്ങ് .( ദിവസേന 1km എങ്കിലും നടക്കാത്തവരാണെങ്കിൽ അന്ന് മനസിലായിക്കൊള്ളും 😜 ) ചെന്നെത്തുന്നത് കോട്ടഗുഡി മലയുടെ മടിത്തട്ടിൽ നമുക്കായി ഒരുക്കിവെച്ച ദക്ഷിണേന്ത്യയിലെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പിംഗ് കൂടാരത്തിൽ .

ഇനിയുള്ള കാഴ്ച്ചകൾ വരികളിലൂടെ പകർത്താൻ ശ്രമിച്ചാൽ അതു പ്രകൃതിയോടുള്ള വികൃതി ആയിരിക്കും നിമിഷങ്ങൾ മാറുന്നതിനനുസരിച് കാഴ്ചകളും മാറിക്കൊണ്ടിരിക്കുന്നു
ക്യാമ്പ് ഫൈറും , ഭക്ഷണവും കഴിച്ചു സ്ലീപ്പിങ് ബാഗിനുള്ളിലേക് മുളഞ്ഞു അടുത്ത ദിവസത്തെ കാഴ്ചകളോർത് 0 degree തണുപ്പൊന്നും ബാധിച്ചില്ല

5 30 നു കോട്ടഗുഡി മലയുടെ മുകളിലേക്കുള്ള ട്രെക്കിങ്ങിനു റെഡി ആയി ,20mnts ദൈർഗ്യമുള്ള മലകയറ്റത്തിന് എന്റെ സ്വന്തം jr hiker ,4 വയസ്സുകാരൻ മോൻ റെഡി ആയി നില്പുണ്ട് ,തണുപ്പും വെളിച്ചവും വകവെക്കാതെ ആ കടമ്പയും കടന്നു മലയുടെ മുകളിൽ എല്ലാം കാൽചുവട്ടിലാക്കിയ ആവേശത്തോടെ ആ അനർഘ നിമിഷത്തിനായി കാത്തു നിന്നു .
താഴെ പുതഞ്ഞു കിടക്കുന്ന മേഘങ്ങളെയും തലയുയർത്തി നിൽക്കുന്ന മലമടക്കുകളെയും വകഞ്ഞു മാറ്റി പ്രഭാതത്തിന്റെ പൊൻകിരണങ്ങൾ ഉദിച്ചുയർന്നു .ഇന്നേവരെ ദർശിച്ചിട്ടില്ലാത്ത പ്രകൃതിയുടെ കാഴ്ചയെ ഏതു ഫ്രെമിൽ ഒപ്പിയെടുക്കും …..
ഇത്ര സുന്ദരമായി പ്രകൃതിയെ സംവിദാനിച്ച സൃഷ്ടാവിന്റെ മുന്നിൽ നാമെത്ര നിസ്സാരൻ

ആഗ്രഹങ്ങൾക് കടിഞ്ഞാണിടുന്ന പോൽ കാഴ്ചകൾക് തിരശീലയിട്ട് തിരിച്ചിറങ്ങേണ്ടിയിരിക്കുന്നു . മോൻ വടി കയ്യിലെടുത്തു സ്റ്റിയറിംഗ് ആക്കി വണ്ടി സ്റ്റാർട്ട് ചെയ്ത് നില്പുണ്ട് ,കണ്ട കാഴ്ചകൾക് മങ്ങലേൽക്കരുതേ എന്ന പ്രാർത്ഥനയോടെ ഞാനും ഭാര്യയും ആ വണ്ടിക്കു പുറകെ ഇറങ്ങാൻ തുടങ്ങി കോട്ടഗുഡി മലയിൽ അവിസ്മരണീയമായ ആതിഥേയത്വം ഒരുക്കിയ AMAL,ARUN,ABIN, NIKHIL എന്നിവരോട് വലുതായാൽ ഇനിയും വരുമെന്നു പറഞ്ഞു jr hiker യെല്ലപെട്ടി ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു
ഓരോ യാത്രയിലും അറിയാതെ വന്നു ചേരുന്ന കാഴ്ചകളും അനുഭവങ്ങളും സുഹൃത്തുക്കളും ആണു മുന്നോട്ടുള്ള ഗമനത്തിനു മുതൽക്കൂട്ട് …..

You must be logged in to post a comment Login