മേനകയുടെ അമ്മ നായികയാകുന്നു

 

നടി മേനകയുടെ അമ്മ സരോജ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹസ്സന്റെ നായികയായാണ് സരോജ വേഷമിടുന്നത്.

മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് നായികയായി എത്തിയ മഹാനടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കീര്‍ത്തിയുടെ അഭിനയത്തെ അഭിനന്ദിച്ച് പലരും രംഗത്തെത്തി. ആദ്യാവസാനം മുതല്‍ ഇത് നിന്റെ സിനിമയാണെന്നായിരുന്നു ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ കീര്‍ത്തിയെ പ്രശംസിച്ചത്. സാവിത്രിയുടെ ഓരോ ഘട്ടവും നീ ജീവിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ പ്രശംസിച്ചിരുന്നു. മോഹന്‍ലാലും ദുല്‍ഖറിനെയും കീര്‍ത്തിയെയും വാഴ്ത്തി രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login