മൈക്രോസോഫ്റ്റിന്റെ സിഇഒ പരിഗണന പട്ടികയില്‍ ഇന്ത്യക്കാരനും

മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്തേക്ക് പരിഹണിക്കുന്നവരില്‍ ഇന്ത്യക്കാരനും. മൈക്രോസോഫ്റ്റ് എന്റപ്രൈസിംഗ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ സത്യ നദേല്ലയെയാണ് പരിഗണന പട്ടികയില്‍ ഇടംനേടിയത്.

ഇപ്പോഴത്തെ സിഇഒ സ്റ്റീവ് ബോള്‍മറുടെ പകരക്കാരനായി പരിഹണിക്കുന്നവരുടെ പട്ടികയില്‍ അഞ്ച് പ്രശസ്തരാണ് ഇടംപിടിച്ചത്. ഫോര്‍ഡ് മോട്ടോഴ്‌സിന്റെ മേധാവിമാരില്‍ ഒരാളായ അലന്‍ മുലല്ലി, നോക്കിയയുടെ മുന്‍ തലവന്‍ സ്റ്റീഫന്‍ എലോപ് എന്നിവരും മത്സരരംഗത്തുണ്ട്. ബോള്‍മര്‍ ഉടന്‍ വിരമിക്കാനിരിക്കുകയാണ്.
satya-nadella
പരിഗണന പട്ടിക തയ്യാറാക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ 4പേരാണ് പട്ടികയിലുണ്ടായിരുന്നത്. പിന്നീട് ഇതില്‍
നിന്ന് അഞ്ചുപേരെ തെരഞ്ഞെടുക്കുകയായിരുന്നു. കമ്പനിയുടെ മുന്‍മാസത്തെ ലാഭം ഉയര്‍ന്ന അവസരത്തിലാണ് പുതിയ മേധാവി ചുമതലയേല്‍ക്കാനൊരുങ്ങുന്നത്.

You must be logged in to post a comment Login