മൈക്രോസോഫ്റ്റ് സിഇഒ സ്ഥാനത്തേക്ക് സത്യ നന്ദേല?

ലോക സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജന്‍ സത്യ നന്ദേലയെത്തുമെന്ന് സൂചന. അഞ്ചുമാസമായി നീണ്ടുനില്‍ക്കുന്ന പുതിയ സാരഥിക്കായുള്ള തിരച്ചിലിനൊടുവില്‍ കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംങ് തലവനെ തിരഞ്ഞെടുത്തെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
satya-nandela-1
കമ്പനിയില്‍ നിന്നും പിരിയുന്ന സി.ഇ.ഒ സ്റ്റീവ് ബാല്‍മെറിനു പകരക്കാരനായാണ് സത്യ നന്ദേലയെത്തുന്നത്. എന്നാല്‍ കമ്പനി ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൈക്രോസോഫ്റ്റിന്റെ തുടക്കക്കാരിലൊരാളായ ബില്‍ ഗേറ്റ്‌സിന് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും.എന്നാല്‍ ബില്‍ ഗേറ്റ്‌സ് ബോര്‍ഡ് അംഗമായി തുടരും. പകരം സ്വതന്ത്ര ഡയറക്ടറായ ജോണ്‍ തോംസണ്‍ ചെയര്‍മാനാകുമെന്നും ബ്ലൂംബെര്‍ഗ് ടെക്‌നോറളജി റിപ്പോര്‍ട്ട് ചെയ്യുന്നു.

മൈക്രോസോഫ്റ്റിന്റെ സാരഥ്യമേറ്റെടുക്കുന്നതോടെ ഇന്ത്യന്‍ വംശജനായ ലോകത്തിലെ തന്നെ ശക്തനായ ടെക് എക്‌സിക്യൂട്ടീവാകും നന്ദേല.

You must be logged in to post a comment Login