സ്റ്റീവ് ബാള്‍മര്‍ ഒഴിയുന്ന മൈക്രോസോഫ്റ്റിന്റെ സിഇഒ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരുടെ നിര. സത്യ നന്ദേലയ്ക്ക് പിന്നാലെ ഗൂഗിള്‍ ആപ്പ്, ക്രോം, ആന്‍ഡ്രോയ്ഡ് എന്നിവയുടെ മേധാവി സുന്ദര്‍ പിച്ചായിയാണ് ഈ നിരയിലെ പുതിയ താരം. സിലിക്കണ്‍ എയ്ഞ്ചല്‍ എന്ന ടെക് ബ്ലോഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ ഇന്ത്യക്കാരനായ സത്യ നന്ദേല സിഇഒ സ്ഥാനത്തെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്റ്റീവ് ബള്‍മര്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മൈക്രോസോഫ്റ്റ് കൗഡ് കംപ്യൂട്ടിങ്ങ് ഡിവിഷന്റെ തലവനായ സത്യ നന്ദേലയെ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അന്തിമ തീരുമാനം ആയില്ലെന്ന് ലിസ്റ്റില്‍ ഇപ്പോഴും മത്സരാര്‍ത്ഥികള്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. 1992ല്‍ ഗൂഗിളില്‍ ചേര്‍ന്ന സുന്ദറിന് ഇപ്പോള്‍ ഏതാണ്ട് 50മില്യണ്‍ അമേരിക്കന്‍ ഡോളറാണ് കമ്പനി നല്കുന്ന പ്രതിഫലം.
You must be logged in to post a comment Login