മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബെല്‍മര്‍ വിരമിക്കുന്നു

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബെല്‍മര്‍ പടിയിറങ്ങുന്നു. നീണ്ട കാലം ബില്‍ഗേറ്റ്‌സിന്റെ വലംകൈയായിരുന്ന സ്റ്റീവ് ഒരു വര്‍ഷത്തിനകം വിരമിക്കും. പകരക്കാരനെ കണ്ടെത്തുന്നതിന് ഡയരക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ബില്‍ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥപിക്കുന്നതില്‍ പങ്കാളിയായിരുന്ന സ്റ്റീവ് പകരക്കാരനെത്തുന്നതു വരെ സ്ഥാനത്തു തുടരും.

 


ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് സ്റ്റീവ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കമ്പനി ഒരു വഴിത്തിരിവിലാണ്. പുതിയ ദിശയിലേക്കുള്ള യാത്രയില്‍ മൈക്രോസോഫ്റ്റിനെ നയിക്കാന്‍ പുതിയ ഒരു ചുമതലക്കാരന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റീവിന്റെ വിരമിക്കല്‍ പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യം ഒമ്പതു ശതമാനം ഉയര്‍ന്നു.

പുതിയ സി.ഇ.ഒയെ തെരഞ്ഞടുക്കുന്നതിന് സ്വതന്ത്ര ഡയരക്ടര്‍മാരില്‍ പ്രമുഖനായ ജോണ്‍ തോംസണ്‍ അധ്യക്ഷനായ പ്രത്യേക സമിതിയെ ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചിട്ടുണ്ട്. സമിതിയില്‍ ബില്‍ ഗേറ്റ്‌സിനെയും ഉള്‍പ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

You must be logged in to post a comment Login