മൈനിങ് ടൂറിസം: വിനോദസഞ്ചാരത്തില്‍ വ്യത്യസ്ത പരീക്ഷണവുമായി ജാര്‍ഖണ്ഡ്‌

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിനോദസഞ്ചാരത്തില്‍ വലിയ കുതിപ്പാണ് സംസ്ഥാനം നേടിയിരിക്കുന്നത്.

mining

ന്യൂഡല്‍ഹി: അടച്ചുപൂട്ടിയതും പ്രവര്‍ത്തനം നിലച്ചതുമായ ഖനികളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിയുമായി ജാര്‍ഖണ്ഡ്‌ സര്‍ക്കാര്‍. ‘ഓസ്‌ട്രേലിയ, ചിലി, കാനഡ, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ മൈനിങ് ടൂറിസം വിജയകരമാണ്. വിനോദസഞ്ചാരികള്‍ക്ക് ഇതൊരു വ്യത്യസ്താനുഭവമായിരിക്കും.

വിവിധ ഖനി നടത്തിപ്പുകാരുമായി സര്‍ക്കാര്‍ ഇക്കാര്യം സംസാരിച്ചുവരികയാണ്’, ജാര്‍ഖണ്ഡ്‌ ടൂറിസം ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.ഇരുമ്പയിര്, കല്‍ക്കരി, ചെമ്പ്, സ്വര്‍ണം, വെള്ളി എന്നിവ വ്യാപകമായി ഖനനം ചെയ്തുവരുന്ന സംസ്ഥാനമാണിത്.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിനോദസഞ്ചാരത്തില്‍ വലിയ കുതിപ്പാണ് സംസ്ഥാനം നേടിയിരിക്കുന്നത്.

2000-ത്തില്‍ വെറും 23,000 വിനോദസഞ്ചാരികളാണ് ജാര്‍ഖണ്ഡ്‌ കാണാന്‍ എത്തിയതെങ്കില്‍ 2015 ആയപ്പോഴേക്കും ഇത് മൂന്നരക്കോടി കവിഞ്ഞു. ഇതില്‍ രണ്ടു ലക്ഷത്തോളം വിദേശസഞ്ചാരികളും ഉള്‍പ്പെടും.

You must be logged in to post a comment Login