മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍.

ശക്തമായ കാറ്റു മഴയും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു മരം കടപുഴകി വീണത്. മഴക്കൊപ്പം വലിയ ഐസ് കട്ടകളുമുണ്ടായിരുന്നു. ഇത് ശരീരത്തില്‍ വീണ് ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിനോദയാത്രയുടെ ഭാഗമായി വെവ്വേറെ സംഘങ്ങളായി എത്തിയതായിരുന്നു മരിച്ച മലയാളികള്‍. കാറ്റും മഴയും മൂലം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചു.

You must be logged in to post a comment Login