‘മൈ ഹോം റിവാര്‍ഡ്‌സ്’ എയര്‍ടെല്‍ ഉപഭോക്താക്കളായ കുടുംബങ്ങള്‍ക്ക് 5ജിബി സൗജന്യ ഡേറ്റ

airtel
കൊച്ചി: എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളായ കുടുംബങ്ങള്‍ക്ക് സൗജന്യ അധിക ഡേറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന മൈ ഹോം റിവാര്‍ഡ്‌സുമായി എയര്‍ടെല്‍. കുടുംബത്തിലെ ഓരോ ഡിജിറ്റല്‍ ടിവി ഡിടിഎച്ച് കണക്ഷനും ഓരോ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനും പ്രതിമാസം 5ജിബി വീതമാണ് സൗജന്യ ഡേറ്റ ലഭിക്കുക.

അധികമായി ലഭിക്കുന്ന ഈ ഡേറ്റ ഓരോ മാസവും വീട്ടിലെ ബ്രോഡ്ബാന്‍ഡ് അക്കൗണ്ടില്‍ ലഭ്യമാകും. ഇതുവഴി രണ്ട് എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് മൊബൈലുകളും ഒരു എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയുമുള്ള കുടുംബത്തിന് സൗജന്യമായി 15ജിബി അധികഡേറ്റയാണ് ബ്രോഡ്ബാന്‍ഡില്‍ അധികം ലഭിക്കുക.

ഉപഭോക്താക്കള്‍ക്കായി മികച്ച ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതില്‍ എയര്‍ടെല്‍ എന്നും തത്പരരാണെന്നും അതിന്റെ ഭാഗമായാണ് പുതിയ മൈഹോംറിവാര്‍ഡ്‌സ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഭാരതി എയര്‍ടെല്‍ ഹോംസ് സിഇഓ ഹേമന്ത് കുമാര്‍ ഗുരുസ്വാമി പറഞ്ഞു.

ഓഫര്‍ ലഭ്യമാകാനായി ഉപഭോക്താക്കള്‍ മൈഎയര്‍ടെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ www.airtel.in/myhome എന്ന വെബ്‌പേജ് മുഖാന്തിരമോ കണക്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.

You must be logged in to post a comment Login