മൊബൈലില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും വ്യത്യസ്ത സേര്‍ച്ച് ഫലങ്ങളുമായി ഗൂഗിള്‍

google

വാഷിങ്ടണ്‍: മൊബൈല്‍ ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ നല്‍കുന്ന ഫലങ്ങള്‍ ഇനി വ്യത്യസ്തമായി ലഭിക്കും. ഏതാനും മാസങ്ങള്‍ക്കകം ഉപയോക്താക്കള്‍ക്ക് പുതിയ സംവിധാനം ലഭ്യമാകും. ഇതു വഴി കൂടുതല്‍ മികവുറ്റ ഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഉപയോക്താവിനു ലഭിക്കും. ഭൂരിഭാഗം ഉപയോക്താക്കളും ഗൂഗിള്‍ സേര്‍ച്ച് സംവിധാനം ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു പുതിയ സംവിധാനം കൊണ്ടു വരാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.

കൂടാതെ സേര്‍ച്ച് സജഷനുകളുമായി പുതിയൊരു വിജറ്റും ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്. അതോടൊപ്പം ഫാക്ട് ചെക്ക് എന്ന പുതിയ സംവിധാനവും ഗൂഗിള്‍ പരീക്ഷിച്ചു വരുകയാണ്. അറിയുന്ന വാര്‍ത്തകള്‍ സത്യമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഫാക്ട് ചെക്ക് സംവിധാനം വഴി സാധിക്കും. നിലവില്‍ യുകെയില്‍ നിലവിലുള്ള ഫാക്ട് ചെക്ക് സംവിധാനം അധികം താമസിക്കാതെ ഇന്ത്യയിലും ലഭിച്ചു തുടങ്ങും.

You must be logged in to post a comment Login