മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ്

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്.

പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും ഇനിമുതല്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

 

ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എല്ലാ കമ്പനികളുടെയും ഫോണുകള്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് രേഖപ്പെടുത്തണം. പുതിയ നിയമപ്രകാരം മൊബൈല്‍ ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടുള്ളതല്ല എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

You must be logged in to post a comment Login