മൊബൈല്‍ റീചാര്‍ജിങ്ങിന് ഇനി ‘ഹൈ കേരള ഡോട്ട്‌കോം’

കൊച്ചി: സൗജന്യമായി മൊബെല്‍ റീചാര്‍ജ് ചെയ്യന്‍ കഴിയുന്ന സംവിധാനവുമായി മലയാളി രംഗത്ത്. ഹൈ കേരള ഡോട്ട്‌കോം  എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റാണ് ഇത്തരമൊരു സേവനവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

പ്രമുഖരായ എല്ലാ മൊബൈല്‍ സേവനദാതക്കളുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് ഹൈകേരള അധികൃതര്‍ അവകാശപ്പെടുന്നു. ഹൈകേരളയില്‍ നിങ്ങള്‍ അംഗമാകുമ്പോള്‍ അവിടെ നിങ്ങള്‍ ചെയ്യുന്ന ഒരോ പ്രവവര്‍ത്തിയും കണക്കാക്കി നിശ്ചിത പോയിന്റുകള്‍ നിങ്ങള്‍ ലഭിക്കും ( പോസ്റ്റ് ഇടുക, ഫോട്ടോ പോസ്റ്റ് ചെയ്യുക, ഫ്രണ്ട്‌സിനെ ആഡ് ചെയ്യുക തുടങ്ങിയ എല്ലാ കാര്യത്തിനും) പോയന്റ് ലഭിക്കും.

ഈ പോയന്റുകള്‍ വച്ച് നിങ്ങള്‍ക്ക് മൊബെല്‍ റീചാര്‍ജ് ചെയ്യാനാകും. മൊബൈല്‍ റീചാര്‍ജ് ആവശ്യമില്ലെങ്കില്‍ പോയിന്റുകള്‍ കണക്കാക്കി സമ്മാനം വീട്ടിലെത്തിക്കും. റിസ്റ്റ് ബാന്‍ഡ്, പെന്‍ഡ്രൈവ്, ക്യാമറ മുതല്‍ ലാപ്‌ടോപ്പുവരെ ഹൈകേരള വാഗ്ദാനം ചെയ്യുന്നുണ്ട്.

You must be logged in to post a comment Login