മൊറാക്കോ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനായി സക്കറിയ മുഹമ്മദ്

 

കൊച്ചി: മൊറാക്കോയില്‍ നടന്ന ഫെസ് ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി സക്കറിയ മുഹമ്മദ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് പുരസ്‌കാരം നേടിയത്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന ആന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്.

ഇതിനോടകം നിരവധി പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്. ഐഎഫ്എഫ്‌കെയിലെ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും സുഡാനി നേടിയിട്ടുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

2018 ല്‍ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൊയ്യുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. സൗബിന്‍ ഷാഹിര്‍, നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. സക്കറിയയും മുഹ്‌സിന്‍ പെരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

You must be logged in to post a comment Login