മോഡിക്കൊപ്പം കഴിയാന്‍ മോഹം: യശോദ ബെന്‍

ന്യൂഡല്‍ഹി:  നരേന്ദ്ര മോഡിയോടൊത്ത് ജീവിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് ഭാര്യ യശോദ ബെന്‍. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യശോദ ബെന്‍ മനസുതുറന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് വഡോദരയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യശോദ ബെന്‍ തന്റെ ഭാര്യയാണെന്ന് മോഡി അംഗീകരിച്ചത്.മോഡിക്ക് സമ്മതമാണെങ്കില്‍ അദ്ദേഹത്തോടൊത്ത് ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നായിരുന്നു യശോദ വ്യക്തമാക്കിയത്.  നിലവില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രത്യേക സുരക്ഷാ സംവിധാനമാണ് യശോദ ബെന്നിനും നല്‍കി വരുന്നത്. 1968-ല്‍ കൗമാര പ്രായത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് നാടുവിട്ടു പോയ മോഡി ഒരിക്കലും ഭാര്യയോടൊത്ത് ജീവിച്ചിരുന്നില്ല. സ്‌കൂള്‍ അധ്യാപികയായി വിരമിച്ച അറുപത്തിരണ്ടുകാരിയായ യശോദ ബെന്‍  തന്റെ സഹോദരങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ഗുജറാത്തിലാണ് താമസം.

You must be logged in to post a comment Login