മോഡിയുടെ പേരിലൊരു ആന്‍ഡ്രോയിഡ് ഫോണ്‍

പ്രമുഖരുടെ ആരാധകര്‍ക്കായും സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കുന്നു.സ്മാര്‍ട്ട് നമോ എന്ന പേരില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കുന്നത്.ചൈനയില്‍ ഇലക്ട്രോണിക് സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് നടത്തുന്ന ഗുജറാത്ത് സ്വദേശികളാണ് ഈ ഉദ്യമത്തിന് പിന്നില്‍.27-smartnamo-600

നരേന്ദ്ര മോഡി ഫാന്‍സ് എന്ന സ്വതന്ത്ര ഗ്രൂപ്പ് സ്മാര്‍ട്ട് നമോയുടെ പേരില്‍ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഈ വെബ് സൈറ്റിലാണ് ഫോണ്‍ പുറത്തിറക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്. വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ ഡിസ്ക്രിപ്ഷനില്‍ 1.5 ജിഎച്ച്എസ് ക്വാഡ് കോര്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷനും, 13 മെഗാ പിക്‌സല്‍ ക്യമാറയും ഫോണില്‍ ഉണ്ടാകും.

You must be logged in to post a comment Login