മോഡിയുടെ വിസ കാര്യത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്ന് അമേരിക്ക. എല്ലാവരെയുംപോലെ മോഡി വിസയ്ക്ക് അപേക്ഷിച്ചാല്‍ അമേരിക്ക അപേക്ഷ പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മേരി ഹാര്‍ഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Modi_1
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മോഡി വിഷയത്തില്‍ നയം  വ്യക്തമാക്കിയത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. മോഡിയുടെ അപേക്ഷ പരിഗണിച്ചശേഷം എന്ത് തീരുമാനമെടുക്കുമെന്ന് പറയാനാകില്ലെന്ന് അവര്‍ പറഞ്ഞു.

നേരത്തെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു.

You must be logged in to post a comment Login