മോഡിയുടെ സന്ദര്‍ശനത്തിന് മുമ്പ് പട്‌നയില്‍ സ്‌ഫോടനപരമ്പര; ഒരാള്‍ പിടിയില്‍

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിക്കെത്തുന്നതിന് മുമ്പ് പട്‌നയില്‍ സ്‌ഫോടനപരമ്പര. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.
bomb-blast-on-an-indian-train-indian-railways
പട്‌ന റയില്‍വെ സ്‌റ്റേഷനിലാണ് രാവിലെ പത്തരയ്ക്ക് ആദ്യസ്‌ഫോടനമുണ്ടായത്. പിന്നീട് മോഡിയുടെ റാലി നടക്കുന്ന ഗാന്ധിമൈതാനത്ത് നാല് സ്‌ഫോടനങ്ങളുണ്ടായി. മൈതാനത്തിന് പുറകിലുള്ള സിനിമാ തീയറ്ററിനുള്ളിലാണ് മൂന്നു സ്‌ഫോടനങ്ങളുണ്ടായത്. മൈതാനത്തെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു നാലാം സ്‌ഫോടനം. ശക്തികുറഞ്ഞ പെട്രോള്‍ ബോംബുകളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്.

ആദ്യ സ്‌ഫോടനം നടന്ന സമയത്ത് നൂറുകണക്കിന് ആള്‍ക്കാര്‍ പാട്‌ന സ്‌റ്റേഷനിലുണ്ടായിരുന്നു. മോദിയുടെ ഹൈടെക്ക് റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് അധികവും. ഇതെത്തുടര്‍ന്ന് പോലീസ് സംസ്ഥാനത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login