മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യര്‍ക്കെതിരെ ബിജെപി എംപി പൊലീസില്‍ പരാതി നല്‍കി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ ബിജെപി എംപി പൊലീസില്‍ പരാതി നല്‍കി. എംപി അമര്‍ സാബ്ലെയാണ് പുനെയിലെ നിഗ്ദി പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച പരാതി നല്‍കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് അമര്‍.

പ്രധാനമന്ത്രിക്കെതിരെയുള്ള അയ്യരുടെ പരാമര്‍ശം മനഃപൂര്‍വ്വമാണെന്നാണ് അമര്‍ പരാതിയില്‍ പറയുന്നത്.

അമറില്‍നിന്ന് പരാതി ലഭിച്ചതായി നിഗ്ദി സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ നീചനെന്നു വിളിച്ച മണിശങ്കര്‍ അയ്യറുടെ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അയ്യറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

You must be logged in to post a comment Login