മോദിയുടെ ‘അശ്ലീല’ ചിത്രം ഷെയര്‍ ചെയ്തു; വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അശ്ലീല’ ചിത്രം ഷെയര്‍ ചെയ്തതിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. കൃഷ്ണ സന്ന തമ്മ നായിക് എന്ന ഓട്ടോഡ്രൈവറാണ് അറസ്റ്റിലായത്.

ദി ബല്‍സേ ബോയ്‌സ് എന്ന പേരില്‍ നായിക് ഒരു ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലാണ് ഗ്രൂപ്പ് അംഗമായ ഗണേശ് നായിക് ചിത്രം പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പിലെ മറ്റൊരു അംഗമായ മഞ്ജുനാഥാണ് മുര്‍ദേശ്വര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരമാണ് നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ബാലകൃഷ്ണ നായിക് ഒളിവിലാണ്.

പ്രധാനമന്ത്രി മോദിക്കെതിരായ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇതാദ്യമായാണ് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലാകുന്നത്.

You must be logged in to post a comment Login