മോദിയുടെ കള്ളക്കണ്ണീര്‍ കേരളത്തില്‍ വിലപ്പോവില്ല; വിഎസ്

vs  achuthanandanപാലക്കാട്: പെരുമ്പാവൂരിലെ ജിഷ എന്ന സഹോദരി കൊല്ലപ്പെട്ടതു സംബന്ധിച്ച് പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീര്‍ ഒഴുക്കിയത് എന്തിന്റെ പേരിലാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പശുവിന്റെ മാംസം ഭക്ഷിച്ചെന്നാരോപിച്ച് ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ ശക്തികള്‍ യുപിയില്‍ 51 വയസുകാരനെ കൊലപ്പെടുത്തിയപ്പോഴും ഹരിയാനയില്‍ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയപ്പോഴും മൗനം പാലിച്ച മോദിയുടെ ധാര്‍മികത എല്ലാവര്‍ക്കും മനസ്സിലാകുമെന്നും വി.എസ്. തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.

കള്ളക്കണ്ണീരൊഴുക്കുന്നത് കേരളത്തില്‍ വിലപ്പോവില്ല. അധികാരത്തിലേറിയതു മുതല്‍ ലോക രാജ്യങ്ങള്‍ ചുറ്റിക്കൊണ്ടിരിക്കുന്ന മോദി രാജ്യത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്തു എന്നു വ്യക്തമാക്കണം. കള്ളപ്പണം പിടിച്ചെടുത്തു രാജ്യത്തെ സാധാരണക്കാരന്റെ അക്കൗണ്ടിലിടുമെന്നു പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ എന്തായെന്നും വിഎസ് ചോദിച്ചു.

You must be logged in to post a comment Login