മോദിയുടെ സ്വന്തം ഗുജറാത്തിന് കേജരിവാള്‍ വഴികാട്ടിയാകുന്നു

ഒറ്റ സംഖ്യയുള്ള ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട സംഖ്യയുള്ള ദിവസങ്ങളില്‍ ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കുമാണ് പുറത്തിറങ്ങാന്‍ അനുമതി

delhi traffic
ഡല്‍ഹി മോഡല്‍ ഗതാഗത പരിഷ്‌കരണത്തിന്റെ പാതയില്‍ ഗുജറാത്ത് തലസ്ഥാനമായഅഹമ്മദാബാദും. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം ട്രാഫിക് കുരുക്ക് 20 ശതമാനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്.

എന്നാല്‍ ഡല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റ ഇരട്ട സംഖ്യ നിയമം പിന്തുടരാതെ നിശ്ചിത ദിവസങ്ങളില്‍ ഒറ്റ ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ നിരോധിക്കാനാണ് പദ്ധതി. മൂന്നു മുതല്‍ ആറ് മാസം വരെ നിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അഹമ്മദാബാദിലെ നിയമം ഇരുചക്ര വാഹനങ്ങള്‍ക്കും ബാധകമായിരിക്കും.

modi-kejrival

ലോകത്തെ തന്നെ ഏറ്റവും അധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നായ ഡല്‍ഹിയിലെ മലിനീകരണം കുറയ്ക്കുന്നതിനായാണ് ഒറ്റ ഇരട്ട നമ്പര്‍ ഫോര്‍മുലയുമായി എഎപി സര്‍ക്കാര്‍ എത്തിയത്. ഒറ്റ സംഖ്യയുള്ള ദിവസങ്ങളില്‍ ഒറ്റ സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട സംഖ്യയുള്ള ദിവസങ്ങളില്‍ ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കുമാണ് പുറത്തിറങ്ങാന്‍ അനുമതി. ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുവരെയാണ് നിയന്ത്രണം.

You must be logged in to post a comment Login