മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍; സംവിധായകന്‍ ഭദ്രന്‍

കൊച്ചി: എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കെന്നെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രന്‍. സ്ഫടികം ഒന്നേയുള്ളു അതു സംഭവിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ മാസ് ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ‘മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ മറുപടിയായി ഭദ്രന്‍ കുറിച്ചു.

മോഹന്‍ലാലിന്റെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന തരത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുമെന്നും ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുമെന്നും ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍.

ബിജു ജെ കട്ടക്കല്‍ എന്നയാളായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്. ഇയാല്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നും പറഞ്ഞിരുന്നു. നേരത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login