മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്: ക്വാഡന് പിന്തുണയുമായി ഗിന്നസ് പക്രു

തിരുവനന്തപുരം: പൊക്കക്കുറവിന്റെ പേരിൽ ബോഡി ഷെയിമിം​ഗിന് ഇരയായ ബാലന് പിന്തുണയറിയിച്ച് ഗിന്നസ് പക്രു. താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്ന് കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു.

ഗിന്നസ് പക്രുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് …..
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് …
നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ………
ഈ വരികൾ ഓർമ്മ വച്ചോളു .

“ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ “

  • ഇളയ രാജ –
    ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്

You must be logged in to post a comment Login