മോശം പ്രകടനം; തലപ്പത്ത് അടിമുടി മാറ്റം; ബ്ലാസ്റ്റേഴ്‌സിനെ ഇനി ധീരനായ വീരന്‍ നയിക്കും

കൊച്ചി: ഐഎസ്എല്ലിലെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് ഇന്ന് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തോടെ വിരാമമായി. സ്വന്തം തട്ടകത്തില്‍ നടന്ന അവസാന പോരാട്ടത്തിലും ബ്ലാസ്റ്റേഴ്‌സിന് നിരാശ തന്നെയായിരുന്നു ഫലം. അവസാന പോരാട്ടത്തില്‍ പത്ത് പേരായി ചുരുങ്ങിയ നോര്‍ത്ത്ഈസ്റ്റിനോട് ഗോള്‍രഹിത സമനിലയില്‍ പിരിയാനായിരുന്നു കൊമ്പന്‍മാരുടെ യോഗം. രണ്ട് ജയവും ഒന്‍പത് സമനിലകളുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോരാട്ടം അവസാനിപ്പിച്ചത്.

ഇതോടുകൂടി വന്‍ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ വന്നിരിക്കുന്നത്. പുതിയ സിഇഒ ആയി വീരന്‍ ഡി സില്‍വ നിയമിതനായി. കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനിനി പുറത്തായതിന് പിന്നാലെയാണ് വീരന്‍ ഡി സില്‍വ സ്ഥാനമേല്‍ക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി തീരുമാനങ്ങള്‍ എടുക്കുന്ന വരുണ്‍ മാറുന്നതോടു കൂടി മഞ്ഞപ്പടയുടെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ സീസണില്‍ മാനേജര്‍ വരുണ്‍ ആയിരുന്നപ്പോള്‍ സിഇഒ ആയിരുന്നത് വീരന്‍ ആയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ രണ്ടു സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സ്റ്റിന്റെ സിഇഒ ആയിരുന്നു വീരന്‍. നിലവില്‍ തമിള്‍ തലൈവാസ് സിഇഒ ആയിരുന്നു വീരന്‍. ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധകരെ നഷ്ടപ്പെട്ട് ഒന്‍പതാം സ്ഥാനത്തിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ പഴയ ബ്ലാസ്റ്റേഴ്‌സ് ആക്കുക എന്ന ഭാരിച്ച ദൗത്യമാണ് സിഇഒ വീരന്‍ ഡി സില്‍വക്ക് മുന്നിലുള്ളത്.

Kerala Blasters FC

@KeralaBlasters

Let’s put our hands together for our new chief. Mr. Viren D’Silva! Welcome to the KBFC family!

22 people are talking about this

You must be logged in to post a comment Login