മോഹന്‍ ബഗാന്‍ താരം ഡാരന്‍ കല്‍ദീറ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം

കൊച്ചി: മോഹന്‍ ബഗാന്‍റെ മധ്യനിര താരം ഡാരന്‍ കല്‍ദീറയെ കൊച്ചിയിലേക്ക് കടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ വരാനിരിക്കുന്ന സീസണില്‍ മുപ്പത്തിയൊന്നുകാരനായ കല്‍ദീറ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയും. കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാനില്‍ നിന്നാണ് ഡാരന്‍ കല്‍ദീറ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായമണിയാന്‍ എത്തുന്നത്.

മഹീന്ദ്ര യുണൈറ്റഡിന് വേണ്ടി കളിച്ചുകൊണ്ടാണ് ഡാരന്‍ കല്‍ദീറ കരിയര്‍ ആരംഭിക്കുന്നത്. ബെഗളൂരു എഫ്സിക്ക് വേണ്ടി മധ്യനിരയില്‍ കളിച്ചിട്ടുള്ള കല്‍ദീറ 2013ലെ കിരീട നേട്ടത്തില്‍ ടീമിന്‍റെ നിര്‍ണായ ഘടകമായിരുന്നു. എയര്‍ ഇന്ത്യ എഫ്സിക്ക് വേണ്ടിയും പിന്നാലെ മുംബൈ എഫ്സി, എടികെ, ചെന്നൈ സിറ്റി എഫ്സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും കല്‍ദീറ പന്ത് തട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോഹന്‍ ബഗാനിലെത്തിയത്.

താരങ്ങളെല്ലാം എത്തിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ സീസണ്‍ ടൂറിനും തുടക്കമാവുകയാണ്. സെപ്തംബര്‍ മൂന്ന് മൂതലാണ് പ്രീ സീസണ്‍ ടൂര്‍ ആരംഭിക്കുന്നത്. ഇക്കാര്യത്തില്‍ പ്രവാസി മലയാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് വരുന്നത്. യുഎഇയിലെ ഷാര്‍ജയിലായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസണ്‍ മത്സരങ്ങള്‍ നടക്കുക.

കഴിഞ്ഞ ആഴ്ചയാണ് കരാറൊപ്പിട്ടത്. സര്‍വ്വീസസ്, മോഹന്‍ ബഗാന്‍, ഗോകുലം കേരള എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച അനുഭവ സമ്പത്തുമായാണ് ഷിബിന്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായമണിയാന്‍ തയ്യാറെടുക്കുന്നത്. ഒരു മലയാളി ഫുട്ബോളര്‍ എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗമാകാന്‍ കഴിയുക എന്നത് വലിയ ഒരു അനുഭവമാണെന്ന് ഷിബിന്‍ രാജ് വ്യക്തമാക്കിയിരുന്നു

You must be logged in to post a comment Login