മോഹൻലാലിനെ പരോക്ഷമായി അധിക്ഷേപിച്ച് സിനിമയുടെ ടീസർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

നടൻ മോഹൻലാലിനെ പരോക്ഷമായി അധിക്ഷേപിക്കുന്ന സിനിമയുടെ ടീസറിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. നവാഗതനായ പ്രിൻസ് അവറാച്ചൻ സംവിധാനം ചെയ്യുന്ന ‘ഇക്കയുടെ ശകടം’ എന്ന സിനിമയുടെ ടീസറിനു നേർക്കാണ് പ്രതിഷേധം ഉയരുന്നത്. ആരെയും അവഹേളിക്കാൻ ഉദ്ദേശമില്ലെന്ന വിശദീകരണവുമായി സംവിധായകൻ രംഗത്തു വന്നെങ്കിലും പ്രതിഷേധം ശക്തമാവുകയാണ്.

മോഹൻലാലിലെ സോഹൻലാൽ എന്ന് വിളിക്കുകയും മോഹൻലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുകയും ചെയ്യുന്നതാണ് ടീസറിലുള്ളത്. ശക്തമായി പ്രതിഷേധം ഉയർന്നതിനെത്തുടർന്നുണ്ടായ സംവിധായകൻ്റെ മാപ്പപേക്ഷ വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഒരു അഡാർ സാധനം വരുന്നുണ്ടെന്നും അധികം പ്രമോഷൻ കൊടുക്കാത്തത് ചിലർക്കൊക്കെ ഹൃദയാഘാതം വരുമെന്നുമുള്ള ചിത്രത്തിൻ്റെ ഫേസ്ബുക്ക് പേജിലെ പഴയ പോസ്റ്റാണ് ഇതിനുദാഹരണമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

You must be logged in to post a comment Login