മോഹൻലാൽ അമ്മ മീറ്റിംഗിനിടെ കരണം അടിച്ചു പൊട്ടിക്കും എന്ന പേരിൽ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ എന്ത്?

മോഹൻലാൽ അമ്മ മീറ്റിംഗിനിടെ കരണം അടിച്ചു പൊട്ടിക്കും എന്ന പേരിൽ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ എന്ത്?
അടുത്തിടെ നടന്ന അമ്മ മീറ്റിംഗിനിടെ മോഹൻലാൽ കരണം അടിച്ചു പൊട്ടിക്കും എന്ന് പറഞ്ഞെന്ന തരത്തിൽ വാർത്തകളും വിഡിയോകളും പ്രചരിച്ചിരുന്നു. അത് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് എന്ന രീതിയിലും, മീറ്റിംഗിനിടെ വൻ ലഹള ഉണ്ടാവാതെ കാക്കേണ്ടി വന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു എന്നും വരെ സോഷ്യൽ മീഡിയകളിൽ വാർത്ത പരന്നു. എന്നാൽ മോഹൻലാലിൻറെ ശബ്ദത്തിന് പകരം പിന്നണിയിൽ വായിച്ചു കേൾപ്പിച്ച വിവരങ്ങളാണ് പടർന്നതിൽ അധികവും. സ്റ്റേജിൽ നിന്നും കൊണ്ട് വിരൽ ചൂണ്ടി സംസാരിക്കുന്ന മോഹൻലാലിൻറെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും തെറ്റിദ്ധാരണ പരത്തുന്നതിന് ആക്കം കൂട്ടി. എന്നാൽ സത്യാവസ്ഥ ഇതാണ്.

എന്നാൽ ചടങ്ങിൽ വാങ്ങിയ കേക്കിൽ ആരോ ചാരി നിന്നതിന് രസകരമായ താക്കീത് നൽകുകയായിരുന്നു ലാൽ. നടൻ ബാബുരാജ് ഈ സമയം ലാലിനൊപ്പം സ്റ്റേജിൽ ഉണ്ട്. മോഹൻലാൽ വന്നതും താരങ്ങൾ പലരും ഒപ്പം നിന്നൊരു സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. നടന്നു വരുന്ന വഴിയിലും സ്റ്റേജിലും ഒക്കെ ഈ തിക്കി തിരക്ക് കാണാം. അതിനിടെയാണ് ഈ സംഭവം അരങ്ങേറുന്നത്. ഇങ്ങനെ പറഞ്ഞ ശേഷം ലാൽ മറ്റു തിരക്കുകളിലേക്ക് കടക്കുന്നതും വിഡിയോയിൽ

You must be logged in to post a comment Login