മോഹൻലാൽ വോട്ട് ചെയ്തത് ഒരു മണിക്കൂറോളം ക്യൂവിൽ കാത്തു നിന്ന ശേഷം

 

മലയാളത്തിൻ്റെ താര ചക്രവര്‍ത്തി മോഹൻലാൽ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. വോട്ടിങ് യന്ത്രം കേടായതിനെ തുടർന്നാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഒരു മണിക്കൂർ ക്യൂവിൽ കാത്തു നിന്നത്. തിരുവനന്തപുത്തെ വിടിനു സമീപത്തുള്ള മുടവൻമുകൾ സ്കൂളിലാണ് താരം തൻ്റെ സമ്മിതിദാനാവകാശം വിനിയോഗപ്പെടുത്താൻ എത്തിയത്.

രാവിലെ 7മണിയ്ക്ക് വോട്ടുചെയ്യാനെത്തിയ താരം ക്യൂവിൽ തൻ്റെ ഊഴത്തിനായി കാത്ത് നിൽക്കുകയായിരുന്നു. അതിനിടെ 7.15ഓടെ യന്ത്രം കേടാവുകയും തുടര്‍ന്ന് 8.15 വരെ ക്യൂവിൽ കാത്തു നിന്ന് വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് മോഹൻലാൽ മടങ്ങിയത്. ശേഷം താരം വോട്ട് ചെയ്ത വിരലിൻ്റെ ചിത്രവും പങ്കുവെച്ചു. എൻ്റെ പൗരാവകാശം ഞാൻ‍ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക എന്ന തലക്കുറിപ്പോടെയാണ് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്.

മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും രാവിലെ തൻ്റെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്തിറങ്ങുമ്പോൾ എറണാകുളത്തെ രണ്ട് മുഖ്യ സ്ഥാനാര്‍ത്ഥികളെയും കണ്ട ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. രണ്ടുപേരും വേണ്ടപ്പെട്ടവരാണെന്നും എന്നാൽ വ്യക്തിപരമായ ചില താത്പര്യങ്ങൾ മൂലം ഒരാൾക്ക് വോട്ട് കുത്തിയിട്ടുണ്ടെന്നും എല്ലാവരും വോട്ടവകാശം വിനിയോഗപ്പെടുത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. വോട്ട് ചെയ്യാതിരിക്കരുതെന്നും വോട്ട് നമ്മുടെ അധികാരമാണ്, അവകാശമല്ലെന്നും മമ്മൂട്ടി പറഞ്ഞു.

You must be logged in to post a comment Login