മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം യുഎസ് പിന്‍വലിച്ചു

oo

വാഷിങ്ടണ്‍: മ്യാന്‍മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം യുഎസ് പിന്‍വലിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തില്‍ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ഇക്കാര്യം അറിയിച്ചത്. മ്യാന്‍മറില്‍ ജനാധിപത്യ ഭരണകൂടം നിലവില്‍ വന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നടപടി. കഴിഞ്ഞ മാസം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓങ്‌സാന്‍ സൂചി ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

സൈനിക ഭരണകൂടത്തിനെതിരെ 19 വര്‍ഷം നീണ്ട ഉപരോധമാണ് അമേരിക്ക പിന്‍വലിക്കുന്നത്. മ്യാന്‍മറിന്റെ സാമ്പത്തിക വ്യാപാര വളര്‍ച്ചക്ക് ഇത് ഗുണകരമാകും. എന്നാല്‍, ഇപ്പോഴും മ്യാന്‍മറിന്റെ പല ഭാഗങ്ങളിലും സൈനിക ഭരണം തുടരുന്നതായി വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

You must be logged in to post a comment Login