മ്യാന്‍മറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി

earthquake

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ചലനമുണ്ടായി.

ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത, പട്‌ന നഗരങ്ങള്‍ കുലുങ്ങി. ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഡല്‍ഹി, കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

രാത്രി 7.25ന് മ്യാന്‍മറിലെ മൗലെയ്കിന് തെക്കു- കിഴക്ക് 74 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. കൊല്‍ക്കത്തയിലും ചില കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

You must be logged in to post a comment Login