മ്യൂസിക് പ്ലെയര്‍ സേവനവുമായി യൂട്യൂബ്

 

കാലിഫോര്‍ണിയ:പുതിയ സേവനമായ മ്യൂസിക് പ്ലെയറുമായി യൂട്യൂബ് രംഗത്ത്.പാട്ടുകള്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ യൂട്യൂബ് മ്യൂസിക് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആദ്യമൊക്ക സൗജന്യമായി ഉപയോഗിക്കാനാകുമെങ്കിലും പണം നല്‍കാതെയുള്ള യൂട്യൂബ് മ്യൂസിക്കിന്റെ ഉപയോഗം അത്ര സുഖകരമാവില്ല. പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനുള്ള സൗകര്യം സബ്‌സ്‌ക്രിഷന്‍ ഇല്ലാത്തവര്‍ക്ക് കിട്ടില്ല. മാത്രവുമല്ല പാട്ടുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ കയറി വരികയും ചെയ്യും. ഇത് ഒഴിവാക്കാന്‍ യൂട്യൂബിന്റെ വരിക്കാരാവേണ്ടി വരും.

യൂട്യൂബ് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 99 രൂപയും യൂട്യൂബ് മ്യൂസികിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 149 രൂപയുമാണ് വില. നിങ്ങള്‍ ഗൂഗിള്‍ പ്ലേ മ്യൂസിക് വരികാരാണെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിഷന്‍ ഓട്ടോമാറ്റിക് ആയി ലഭ്യമാവും. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമായും പാട്ടുകളുടെ വീഡിയോ കാണുന്നതിനും യൂട്യൂബ് മ്യൂസിക് ആപ്പ് ഉപയോഗിക്കാം. സാംസങ് ഗാലക്‌സി എസ് 10 ഉപയോക്താക്കള്‍ക്ക് നാല് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഔദ്യോകിഗ മായി പ്രഖ്യാപിച്ചിട്ടില്ല.

You must be logged in to post a comment Login