യമഹയുടെ മൂന്നാം തലമുറ R15 ഇന്ത്യയിലേക്ക്

indonesia-yzf-r15-main_720x540

പുതിയ R15 V3.0 ബൈക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് യമഹ. ഔദ്യോഗിക വരവിന് മുൻപായി മൂന്നാം തലമുറ R15 V3.0 ബൈക്കിന്‍റെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. R15ന്‍റെ അവതരണം ഉടൻ തന്നെയുണ്ടാകുമെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. R15 V3.0 ഇന്ത്യൻ പതിപ്പിൽ അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പകരം നിലവിലുള്ള ടെലിസ്കോപിക് ഫോർക്കുകളാണ് നൽകിയിരിക്കുന്നത്.

ഇന്ത്യൻ മോഡലിൽ സ്ലിപ്പർ ക്ലച്ചിന്‍റെ അഭാവവും ഉണ്ടായേക്കാം. ഏറെ അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈൻ ശൈലിയാണ് ബൈക്കിൽ പിന്തുടർന്നിരിക്കുന്നത്. മറ്റൊരു പ്രധാന ഹൈലേറ്റ് എന്നുപറയാൻ പുതിയ 155.1സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ്. 19.04ബിഎച്ച്പിയും 14.7എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സും ഇടംതേടിയിട്ടുണ്ട്. ഏതാണ്ട് 1.2 ലക്ഷത്തോളം വരും ഇന്ത്യയിലെ R15 ന്‍റെ വില.

You must be logged in to post a comment Login