യമഹ മോട്ടോര്‍ ഇന്ത്യ കാംപെയിന്‍ സെലിബ്രേറ്റ് വിത്ത് മീ ഓണ്‍ എ യമഹ

യമഹ മോട്ടോര്‍ ഇന്ത്യയുടെ ദേശീയ കാംപെയിന് തുടക്കമായി. ‘സെലിബ്രേറ്റ് വിത്ത് മീ ഓണ്‍ എ യമഹ’ എന്ന കാംപെയിന്‍ വാചകവുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത് പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണാണ്. തെരഞ്ഞെടുക്കപ്പെടുന്ന 100 ഉപഭോക്താക്കള്‍ക്ക് ദീപികാ പദുക്കോണിനെ കാണാന്‍ അവസരം ലഭിക്കും. കൂടാതെ മറ്റ് 1000 പേര്‍ക്ക് യമഹ ഓട്ടോ എക്‌സ്‌പോയില്‍ സൗജന്യ പ്രവേശനം ലഭിക്കും. നവംബറില്‍ കാംപെയിന്‍ അവസാനിക്കും.

 

രാജ്യാന്തരതലത്തില്‍ 35 ശതമാനം വളര്‍ച്ചയാണ് യമഹയുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്നും  പുതിയ പ്രൊജക്ട് ഉപഭോക്താക്കള്‍ അംഗീകരിക്കുമെന്നും  യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍്‌റ് റോയ് കുര്യന്‍ പറഞ്ഞു. യമഹയുടെ ഏറ്റവും പുതിയ റേയ് സ്‌കൂട്ടര്‍, എഫ്ഇസഡ് സീരീസ് മോട്ടോര്‍ സൈക്കിളും അടുത്തിടെ നിരത്തിലിറക്കിയിരുന്നു.

You must be logged in to post a comment Login