യമഹ മോട്ടോറിന്റെ റേ പ്രിഷ്യസ് എഡിഷന്‍ പുറത്തിറക്കി

കൊച്ചി: യമഹ മോട്ടോറിന്റെ ജനപ്രിയ സ്‌ക്കൂട്ടറായ റേ കൂടുതല്‍ ആകര്‍ഷണങ്ങളുമായി പ്രിഷ്യസ് എഡിഷന്‍ പുറത്തിറക്കി.  ബ്ലാക്ക് ആന്റ് ബ്യൂട്ടി എന്നറിയപ്പെടുന്ന ഇത് പുതിയ ഗ്രാഫിക്‌സുകളോടെയും പെയിന്റ് ഫിനിഷുകളോടെയുമാണ് അവതരിപ്പിക്കുന്നത്.  ഡെല്‍ഹിയില്‍ 48,605 രൂപയാണ്  എക്‌സ് ഷോറൂം വില.  സ്റ്റോക്ക് നിലവിലുള്ള പരിമിത കാലത്തേക്കു മാത്രം ലഭ്യമായ ഈ ലിമിറ്റഡ് എഡിഷന്റെ  113 സി.സി. ഫോര്‍ സ്‌ട്രോക്ക് എഞ്ചിന്‍ സവിശേഷതകള്‍ മാറ്റമില്ലാതെ തുടരും. നഗരത്തില്‍ ലിറ്ററിന് 45 കിലോമീറ്ററും ഹൈവേകളില്‍ 55 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.

 

 


ഉപഭോക്താക്കളുടെ വ്യക്തിഗത സ്റ്റൈലിന് അനുയോജ്യമായ പുതിയ ആകര്‍ഷക ഡിസൈന്‍ ലഭ്യമാക്കാനാണ് റേ പ്രിഷ്യസ് എഡിഷനിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന്  യമഹ മോട്ടോര്‍ ഇന്ത്യ സെയില്‍സിന്റെ വിപണന വിഭാഗം വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ ചൂണ്ടിക്കാട്ടി.
2012 സെപ്റ്റംബറിലാണ് യമഹ സ്‌ക്കൂട്ടര്‍ വിപണിയിലേക്കു കടന്നത്.  ഉപഭോക്തൃ സേവന മേഖലയില്‍ കൂടുതല്‍ വനിതാ ജീവനക്കാരെ നിയോഗിക്കുന്നതടക്കം വനിതകള്‍ക്കു കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒട്ടനവധി നടപടികളാണ് യമഹ കൈക്കൊണ്ടു വരുന്നത്.

You must be logged in to post a comment Login