യാമിനി തങ്കച്ചി വീണ്ടും ചിലങ്കയണിഞ്ഞു

മുന്‍മന്ത്രിയും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിന്റെ ആദ്യ ഭാര്യ ഡോ യാമിനി തങ്കച്ചി നൃത്തവേദികളില്‍ സജീവമാകുന്നു.

മഹാകാവി കെസി കേശവപിള്ളയുടെ ജന്മാര്‍ഷികത്തോടനുബന്ധിച്ച് ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ നടന്ന പരിപാടിയിലാണ് യാമിനിയും സംഘവും നൃത്തം ചെയ്തത്. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യാമിനി വീണ്ടും ചിലങ്കയണിഞ്ഞത്. ഇടവേളയ്ക്ക് ശേഷം വേദിയിലെത്തിയതിന്റെ പരിഭ്രമമൊന്നും യാമിനിയുടെ മുഖത്ത് ഇല്ലായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ച യാമിനി തങ്കച്ചി സ്‌കൂള്‍, കൊളെജ് പഠനകാലത്ത് നൃത്ത രംഗത്ത് സജീവമായിരുന്നു. എന്നാല്‍ വിവാഹ ശേഷം നൃത്തത്തോട് വിടപറയുകയായിരുന്നു. വിവാഹമോചനത്തിന് ശേഷമാണ് യാമിനി വീണ്ടും നൃത്ത രംഗത്തേയ്ക്ക് കടന്നത്.

ഭരതനാട്യത്തില്‍ സരസ്വതി സ്തുതിയാണ് യാമിനിയും സംഘവും അവതരിപ്പിച്ചത്. താന്‍ നൃത്തവേദികളില്‍ സജീവമാകാന്‍ തീരുമാനിച്ചതായും യാമിനി തങ്കച്ചി പറഞ്ഞു. ദൈവീകമായി ലഭിച്ച കലയെ ഒരിയ്ക്കലും ഉപേക്ഷിയ്ക്കില്ലെന്നും യാമിനി പറഞ്ഞു.യാമിനയോടൊപ്പം ഇളയമകനും ബാലതാരവുമായ ദേവരാമനും ഉണ്ടായിരുന്നു. അമ്മയുടെ നൃത്തം സൂപ്പറായെന്ന് മകന്റെ പ്രതികരണം.

You must be logged in to post a comment Login