യാഹുവിന്റെ ഉപഭോക്താക്കളില്‍ 20 ശതമാനം വര്‍ധന;രക്ഷിച്ചത് താനെന്ന് മരീസ മേയര്‍

യാഹുവിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം വര്‍ധന.80 കോടി യൂസര്‍മാരാണ് ഇപ്പോള്‍ യാഹുവിനുള്ളത്.ഈ നേട്ടം കൈവരിക്കാനായത് താന്‍ സിഇഒ ആയി ചുമതലയേറ്റെടുത്ത ശേഷമെന്ന് ഗൂഗിളിന്റെ പ്രഥമ വനിത മരീസ മേയര്‍.സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് യാഹൂവിന്റെ പുരോഗതി മരീസ മേയര്‍ വെളിപ്പെടുത്തിയത്.
yahoo
ഗൂഗിള്‍ ജീവനക്കാരിയായിരുന്ന മരീസ മേയര്‍ യാഹൂവിന്റെ സി.ഇ.ഒ ആയി 15 മാസങ്ങള്‍ക്കുമുമ്പാണ് ചുമതലയേല്‍ക്കുന്നത്. മരീസ മേയര്‍ ചുമതല ഏറ്റെടുത്തതിന് ശേഷം യാഹുവിന്റെ ഓഹരിമൂല്യം ഇരട്ടിയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ ബ്ലോഗിംഗ് സൈറ്റായ ടംബ്ലര്‍ 110 കോടി ഡോളര്‍ മുതല്‍ മുടക്കി യാഹു സ്വന്തമാക്കിയിരുന്നു. ടംബ്ലറിന്റെ 110 കോടി ഉപഭോക്താക്കളെ ഉള്‍പ്പെടുത്താതെയുളള കണക്കാണിതെന്ന മേയര്‍ അറിയിച്ചു.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും പ്രധാന എതിരാളികളായ ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും പോലെ വരുമാനത്തില്‍ കുതിച്ചു ചാട്ടം നേടാന്‍ യാഹുവിന് കഴിഞ്ഞിട്ടില്ല. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനി നടത്തുകയെന്നും മരീസമേയര്‍ അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login