യുഎഇയില്‍ കനത്ത മഴ തുടരുന്നു ; പലയിടത്തും ആലിപ്പഴ വര്‍ഷം

 

അബുദാബി : യുഎഇയില്‍ കനത്ത മഴ തുടരുന്നു. യുഎഇയുടെ ഏഴ് എമിറേറ്റുകളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട അതിശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ലഭിച്ചത്. അബുദാബി, ദുബൈ എമിറേറ്റുകളിലാണ് മഴ ആരംഭിച്ചത്. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലും രാത്രിയോടെ മഴ ശക്തമായി. ഇതോടെ അന്തരീക്ഷോഷ്മാവ് താഴ്ന്നു. രാവിലെ പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. വ്യാഴാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുമെങ്കിലും വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

You must be logged in to post a comment Login