യുഎഇയില്‍ കപ്പലില്‍ കുടുങ്ങിപ്പോയ അഞ്ച് ജീവനക്കാര്‍ കൂടി നാട്ടിലെത്തി

യുഎഇ തീരത്ത് മാസങ്ങളായി ശമ്പളം ലഭിക്കാതെ കപ്പലില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള അഞ്ച് ജീവനക്കാര്‍ കൂടി നാട്ടിലെത്തി. അയേണ്‍ മോര്‍ഗന്‍3 എന്ന കപ്പലിലെ മലയാളി ജീവനക്കാരായ ശ്രീജിത്ത് അടക്കമുള്ളവരാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. യുഎഇ കമ്പനി തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് ശമ്പളവും വേണ്ടത്ര ഭക്ഷണവും ഇല്ലാതെ 12 ജീവനക്കാരാണ് കപ്പലില്‍ കുടുങ്ങിയത്. നിരവധി തവണ ഇന്ധനം തീര്‍ന്ന് കപ്പല്‍ നങ്കൂരമിട്ടിട്ടും കമ്പനി, ജീവനക്കാരെ രക്ഷിക്കാന്‍ എത്തിയില്ല. ഇവരില്‍ സ്മിജിന്‍, ജോഷി എന്നീ മലയാളികള്‍ നേരത്തെ നാട്ടിലെത്തിയിരുന്നു.

മാധ്യമങ്ങള്‍ ഇടപെട്ടതോടെ ഇന്ത്യന്‍ എംബസി അധികൃതരുടെയും ഷാര്‍ജ തുറമുഖ വകുപ്പിന്റെയും സഹായത്തോടെ  നാട്ടില്‍ എത്താന്‍ കഴിഞ്ഞതിന് ശ്രീജിത്ത് പറഞ്ഞു. ഓരോ ജീവനക്കാരനും കമ്പനി ശമ്പള കുടിശ്ശിക ഇനത്തില്‍ 5 ലക്ഷം രൂപ നല്‍കാനുണ്ട്.

 

 

You must be logged in to post a comment Login