യുഎഇയില്‍ ഭീകരാക്രമണ പദ്ധതിയിട്ട നാലു പേര്‍ക്ക് ജീവപര്യന്തം

യുഎഇയില്‍ ഭീകരാക്രമണ പദ്ധതിയിട്ട നാലു പേര്‍ക്ക് ജീവപര്യന്തം
അബുദാബി: യുഎഇയില്‍ ഭീകരാക്രണ പദ്ധതിയിട്ട നാലുപേരെ അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഭീകര സംഘടനയായ ഹിസ്ബുളിന്റെ പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ട നാലുപേരും. എഎന്‍, എഎം, എഫ്എഎസ്, ടിഎസ് എന്നീ പേരിലാണ് ഹിസ്ബുള്‍ ഭീകരര്‍ അറിയപ്പെടുന്നത്.

സംസ്ഥാന സുരക്ഷാ പ്രോസിക്യൂഷനാണ് നാലുപേര്‍ക്കുമെതിരെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത്. ദേശീയ പ്രധാന്യമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരോടൊപ്പം പിടിയിലായ എച്ച്എംബി, എഎന്‍എംഎസ് എന്നീ രണ്ടു പേരെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുമുണ്ട്.

ലൈസന്‍സില്ലാതെ റൈഫിള്‍ സൂക്ഷിച്ചതിന് എഎന്‍എംഎസ് 3,000 ദിര്‍ഹം പിഴ വിധിച്ചിട്ടുണ്ട്. ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളുമായി ബന്ധമുള്ള പതിനൊന്ന് പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്.

You must be logged in to post a comment Login