യുഎസിന്റെ ചാരവൃത്തി ചൈനയില്‍ ഏറ്റില്ല; 12 സിഐഎക്കാരെ ചൈന വധിച്ചു

യായ സിഐഎ ജീവനക്കാരെ കൊലപ്പെടുത്തിയാണ് ചൈനയുടെ പ്രതിരോധം. 2010 മുതല്‍ 12 സിഐഎ ഉദ്യോഗസ്ഥര്‍ ചൈനയില്‍ കൊല്ലപ്പെട്ടതായി യുഎസ് വ്യക്തമാക്കി.

ചാരവൃത്തിയിലെ ഏറ്റവും ദുഷ്‌കര കാലമാണ് ഈ ദശാബ്ദത്തിലേത്. 2010 അവസാനം മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം ഒരു ഡസനോളം സിഐഎ ചാരന്മാരെ ചൈന വകവരുത്തി. ഇതിലൊരാള്‍ സഹപ്രവര്‍ത്തകന്റെ കണ്‍മുന്നിലാണ് കൊല്ലപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ധാരാളം പേരെ ജയിലില്‍ അടച്ചിട്ടുമുണ്ട്. സിഐഎയുമായി സഹകരിക്കുന്ന 18 മുതല്‍ 20 വരെ ആളുകള്‍ ജയിലിലാണ്. ചാരവൃത്തിക്കേസില്‍ അമേരിക്കന്‍ വനിതയ്ക്കു ചൈനീസ് കോടതി ഏപ്രിലില്‍ തടവുശിക്ഷ വിധിച്ചിരുന്നു. ടെക്‌സസില്‍നിന്നു വാണിജ്യസംഘത്തിനൊപ്പം ചൈനയിലെത്തിയ സാന്‍ഡ് ഫാന്‍ ഗിലിസിനാണ് മൂന്നര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 2015ലാണ് ഇവര്‍ അറസ്റ്റിലായത്.

അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ചൈനയുടെ സ്ഥാനം. എന്നാല്‍ ചൈനയിലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്നു അമേരിക്ക സമ്മതിക്കുന്നു. അതേസമയം, ചൈനയിലെ ചാരസംഘത്തിന്റെ പ്രവര്‍ത്തനം സിഐഎ പുനരാരംഭിച്ചിട്ടുണ്ട്.

You must be logged in to post a comment Login