യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

 

ന്യൂയോര്‍ക്ക്: യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ജോണ്‍ ഓറോത്ത് (19) ആണ് മരിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ് വാനില്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പരിചയക്കാര്‍ ആരോ ആണ് കൊലയ്ക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് എത്തുമ്പോള്‍ വാനിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.

You must be logged in to post a comment Login