യുഎസ് ഓപ്പണ്‍; റാഫേല്‍ നദാല്‍ പുറത്തായി

RAFEL

യുഎസ്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും റാഫേല്‍ നദാല്‍ പുറത്തായി. ഫ്രഞ്ച് താരം ലൂക്കാസ് പൗളിയാണ് നദാലിനെ പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ പരാജയം. സ്‌കോര്‍ 6-1, 2-6, 3-6, 7-6. 2004 നു ശേഷം ആദ്യമായിട്ടാണ് റാഫേല്‍ നദാല്‍ യുഎസ് ഓപ്പണില്‍ നിന്നും പുറത്താകുന്നത്.
മത്സരത്തില്‍ നിന്നും പുറത്തായതിന്റെ ദുഖം മുപ്പതുകാരനായ റാഫേല്‍ പ്രകടിപ്പിച്ചു. എന്നാല്‍ ഈ പരാജയം തനിക്ക് വിജയിക്കാനുള്ള പ്രചോദനം നല്‍കുന്നുണ്ടെന്നും റാഫേല്‍ പ്രതികരിച്ചു.

You must be logged in to post a comment Login